Header Ads

  • Breaking News

    വാട്സ്‌ആപ്പിലെ നീല ടിക്ക്മാര്‍ക്ക് തെളിവെന്ന വിധിയുമായി മുംബൈ ഹൈക്കോടതി



    വാട്സ്‌ആപ്പ് മെസേജിലെ നീല ടിക്ക് മാര്‍ക്ക് ഒരാള്‍ സന്ദേശം കണ്ടുവെന്നതിന്റെ തെളിവെന്ന് മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി. എസ്.ബി.ഐയും, പേയ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയും തമ്മിലുള്ള കേസിലാണ് മുംബെ ഹൈക്കോടതിയുടെ ഇക്കാര്യം പറഞ്ഞത്. ഡിഫോള്‍ട്ടര്‍ക്ക് വാട്ട്‌സ്‌ആപ്പ് വഴി നോട്ടീസ് ലഭിക്കുക മാത്രമല്ല, ആ നോട്ടീസ് തുറക്കുകയും ചെയ്തുവെന്ന വാദിയുടെ അഭിപ്രായം കോടതി ശരിവച്ചു. വാട്ട്‌സ്‌ആപ്പ് വഴി നിയമപരമായ നോട്ടീസ് അയയ്ക്കുകയും, വാട്‌സ്‌ആപ്പ് സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് മുകളിലൂടെ നീല ടിക്ക് കാണുകയും ചെയ്താല്‍ പ്രതിക്ക് ആ അറിയിപ്പ് ലഭിച്ചുവെന്നതിന്റെ സാധുവായ തെളിവായി കണക്കാക്കുമെന്നും ബോംബെ ഹൈക്കോടതി വിലയിരുത്തി. സുപ്രീംകോടതിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.

    പുതിയ വിധി വന്നതോടെ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ കൊറിയര്‍ വഴി നിയമ അറിയിപ്പുകള്‍ അയയ്ക്കണമെന്നത് ഇനി മുതല്‍ നിര്‍ബന്ധമല്ല. വാട്ട്‌സ്‌ആപ്പ് വഴി നിയമ അറിയിപ്പുകള്‍ അയച്ചാലും അതു നിയമപരമായി തന്നെ പരിഗണിക്കുമെന്നും മുംബൈ ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad