Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    (ജൂണ്‍ 21) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കടമ്പൂര്‍ നോര്‍ത്ത് യു പി സ്‌കൂള്‍, പുതിയതെരു മാപ്പിള എല്‍ പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന, പൊയിലൂര്‍ സെന്‍ട്രല്‍ എല്‍ പി സ്‌കൂള്‍ തൃപ്പങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, മാലൂര്‍ പ്രഭാത് ക്ലബ്ബ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പരിമഠം എല്‍ പി സ്‌കൂള്‍ ന്യൂമാഹി, ഗവ. എല്‍ പി സ്‌കൂള്‍ ശിവപുരം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad