Header Ads

  • Breaking News

    ഭരണാനുമതി ലഭിച്ചു

    മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ പ്രത്യേക വികസന നിധിയില്‍ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ച് ധര്‍മ്മടം മണ്ഡലത്തിലെ മമ്മാക്കുന്ന് പാലത്തില്‍ സട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് മേലൂര്‍ക്കടവ് പാലത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, 13 ലക്ഷം രൂപ വിനിയോഗിച്ച് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ചാല ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കുടിവെള്ള പദ്ധതി എന്നീ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

    രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 4.8 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20ാം ഡിവിഷനിലുള്ള കുഞ്ഞപ്പ ആശാരി വീട് മുതല്‍ കനാല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യല്‍, 3.15 ലക്ഷം രൂപ വിനിയോഗിച്ച് കോര്‍പ്പറേഷനിലെ 30ാം ഡിവിഷനിലെ ചരപ്പറം മാരുതി കമ്പനി നടപ്പാത നിര്‍മ്മാണം, 2.85 ലക്ഷം രൂപ വിനിയോഗിച്ച് ഭജന സമിതി ചാലില്‍ റോഡ് നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി

    തളിപ്പറമ്പ് മുന്‍ എം എല്‍ എ ജയിംസ് മാത്യു വിന്റെ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 13.05 ലക്ഷം രൂപ വിനിയോഗിച്ച് തളിപ്പറമ്പ് താലൂക്ക് ഗവ ആശുപത്രിക്ക് പുതിയ ജനറേറ്റര്‍ വാങ്ങുന്നതിനും അനുബന്ധ പ്രവൃത്തികള്‍ക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad