ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ!
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുക. നാളെയും മറ്റന്നാളും കെഎസ്ആർടിസി ദീർഘദൂര സർവീസുകളും ഉണ്ടാകില്ല. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ലെങ്കിലും ഹോംഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق