Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    (ജൂണ്‍ 14) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാര്‍വതി ഓഡിറ്റോറിയം, കാക്കയങ്ങാട് ടൗണ്‍, പൊന്നം വയല്‍ സ്‌കൂള്‍, പെരിങ്ങോം, വളപട്ടണം ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, മനേക്കര കൃഷിഭവന്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും കാടാച്ചിറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കടമ്പൂര്‍ ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട്് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad