കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇന്ധനവിലക്കൊള്ള : മട്ടന്നൂർ പെട്രോൾ പമ്പിന് മുന്നിൽ കെ.എസ്.യു വിന്റെ ബാറ്റ് വീശി പ്രതിഷേധം
മട്ടന്നൂർ :
ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ – ഡീസൽ വിലവർധനവിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എതിരെ പെട്രോൾ പമ്പിൽ ക്രിക്കറ്റ് കളിച്ച് കെ.എസ്.യു പ്രതിഷേധം. സംസ്ഥാനത്ത് പലയിടങ്ങളിലും 100 രൂപയിൽ എത്തി നിൽക്കുന്ന പെട്രോൾ വില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആശയത്തിലുള്ള മുദ്രാവാക്യം വിളികൾക്ക് ഒപ്പമായിരുന്നു ബാറ്റ് വീശൽ. പ്രതിഷേധം കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, അമൽ നടുവാനാട്, മുഹമ്മദ് റാസിൽ, യാസീൻ. ടി തുടങ്ങിയവർ നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق