സംസ്ഥാനത്ത് ഭീതിപരത്തി മുഖംമൂടി ആക്രമണം; 2 പേരെ കുത്തിക്കൊന്നു!
വയനാട്ടിലെ പനമരം നെല്ലിയമ്പത്ത് മുഖംമൂടി സംഘം വൃദ്ധദമ്പതികളെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയോടെ ആയിരുന്നു ദാരുണസംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേർ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഭർത്താവ് കേശവൻ നായർ ഇന്നലെ സംഭവസ്ഥലത്ത് വെച്ചും ഭാര്യ പത്മാവതി (70) ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ليست هناك تعليقات
إرسال تعليق