Header Ads

  • Breaking News

    ഓണ്‍ലൈന്‍ പഠനം: കലക്ടറുടെ അദാലത്ത് ഇന്ന് 11.30ന് 9061004029 എന്ന നമ്പറില്‍ വിളിക്കാം

    ഓണ്‍ലൈന്‍ പറനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഇന്ന് (ശനി) രാവിലെ 11.30ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നതിന് നെറ്റ്വര്‍ക്ക് ലഭിക്കാതിരിക്കല്‍, ടി വി, ഫോണ്‍ തുടങ്ങി പഠനോപകരണങ്ങള്‍ ഇല്ലാത്ത പ്രശ്‌നം തുടങ്ങിയ കാര്യങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. Collector Kannur എന്ന പേജില്‍ ഫെയ്‌സ്ബുക്ക് ലൈവായാണ് അദാലത്ത് നടത്തുക. പരിപാടി കണ്ണൂര്‍ വിഷന്‍ ചാനല്‍ തല്‍സമയം സംപ്രേഷണം ചെയ്യും.


    അദാലത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും 9061004029 എന്ന നമ്പറിലേക്ക് വിളിച്ച് പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താം. ജില്ലാ തല ഉദ്യോഗസ്ഥര്‍, മൊബൈല്‍ സേവന ദാതാക്കള്‍ തുടങ്ങിയവര്‍ സൂം വഴി അദാലത്തില്‍ പങ്കെടുക്കും.

    The post ഓണ്‍ലൈന്‍ പഠനം: കലക്ടറുടെ അദാലത്ത് ഇന്ന് 11.30ന് 9061004029 എന്ന നമ്പറില്‍ വിളിക്കാം appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad