കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍
ജില്ലയില്‍ ഇന്ന് (ജൂണ്‍ 22) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 109 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 20 പേര്‍ക്ക് ഫസ്റ്റ് ഡോസും, ബാക്കി അതത് വാര്‍ഡുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്തവര്‍ക്കും ലഭ്യമാകും. സെക്കന്‍ഡ് ഡോസ് എടുക്കാന്‍ വരുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.
ليست هناك تعليقات
إرسال تعليق