Header Ads

  • Breaking News

    പെഗിന് 100 രൂപ : ബിവറേജിൽ ക്യൂ നിന്നു വാങ്ങി വീട്ടിൽ മദ്യ വിൽപ്പന , ഒരാൾ അറസ്റ്റിൽ

     

    പാലാ : 
    ബിവറേജിൽ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ നിന്നും പെഗ് ഊറ്റി നൽകി വീട്ടിൽ വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ഒരു പെഗിന് 100 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയത്.
    മീനച്ചിൽ കടനാട് വല്യാത്ത് വീട്ടിൽ വർക്കി ജോസഫാണ് (കുട്ടിച്ചൻ, 58) വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയത്. 1.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 9750 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
    എക്സൈസ് സംഘം എത്തുമ്പോൾ ഇയാൾ രാമപുരം സ്വദേശിക്ക് മദ്യം ഊറ്റി നൽകുകയായിരുന്നു. ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad