കൊവിഡ് വാക്‌സിനേഷന്‍: ജില്ലാ കലക്ടറുടെ അദാലത്ത് നാളെ 10 മണിക്ക്
9061004029 എന്ന നമ്പറിലേക്ക് വിളിക്കാം
കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നേരില്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് (ശനി) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വെബ്‌സൈറ്റില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, കൊവിഡ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടറുമായി സംസാരിക്കാം. പരാതികള്‍ അറിയിക്കുന്നതിനോടൊപ്പം ജില്ലയില്‍ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാനും അവസരം ലഭിക്കും.
അദാലത്തിന് മുന്നോടിയായി ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കും.
Collector Kannur എന്ന പേജില്‍ ഫെയ്സ്ബുക്ക് ലൈവായാണ് അദാലത്ത് നടത്തുക. പരിപാടി കണ്ണൂര്‍ വിഷന്‍ ചാനല്‍ തല്‍സമയം സംപ്രേഷണം ചെയ്യും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 9061004029 എന്ന നമ്പറിലേക്ക് വിളിച്ച് പ്രശ്നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യ വിഭാഗം), ഡിപിഎം ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സൂം വഴി അദാലത്തില്‍ പങ്കെടുക്കും.
ليست هناك تعليقات
إرسال تعليق