BREAKING: കെകെ ശൈലജയുടെ ആദ്യ പ്രതികരണം പുറത്ത്!
മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. പാർട്ടി തീരുമാനം പൂർണമായും അംഗീകരിക്കുന്നു. മന്ത്രി സ്ഥാനം നൽകണോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. കൂടുതൽ പ്രതികരണങ്ങൾ പിന്നീടാകാമെന്നും ശൈലജ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിലെ 12 മന്ത്രിമാരിൽ ശൈലജ ഉൾപ്പെട്ടിട്ടില്ലായിരുന്നു. ടേം വ്യവസ്ഥയിൽ ആർക്കും ഇളവ് വേണ്ടെന്നാണ് CPM നിലപാട്.
ليست هناك تعليقات
إرسال تعليق