BREAKING NEWS : അഴീക്കോട് മണ്ഡലത്തിൽ വോട്ടെണ്ണൽ നിർത്തിവെച്ചു
പോസ്റ്റൽ വോട്ടിനെ കുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ വോട്ടെണ്ണൽ നിർത്തിവെച്ചു. സംസ്ഥാനത്ത് ഇന്ന് ആദ്യമായാണ് ഒരിടത്ത് വോട്ടെണ്ണൽ നിർത്തിവെക്കുന്നത്. പോസ്റ്റൽ വോട്ട് എണ്ണുന്നതിനെ ചൊല്ലി ബൂത്ത് ഏജന്റുമാർക്കിടയിൽ ഉണ്ടായ തർക്കമാണ് ഇതിന് കാരണം. അതെസമയം താരപ്പോരാട്ടം നടക്കുന്ന തൃശ്ശൂരിൽ NDA സ്ഥാനാർത്ഥി സുരേഷ് ഗോപി 368 വോട്ടിന്റെ നേരിയ ലീഡ് സ്വന്തമാക്കി മുന്നേറുകയാണ്.
ليست هناك تعليقات
إرسال تعليق