Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    (മെയ് 26) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. കൊളക്കാട് സാന്തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തളിപ്പറമ്പ് ഐ എം എ ഹാള്‍, പുഞ്ചവയല്‍ ഡോ.അംബേദ്കര്‍ വായനശാല, അതിയടം വീരഞ്ചിറ എ കെ ജി വായനശാല ചെറുതാഴം, കുറ്റൂര്‍ മേനോന്‍കുന്ന് കോളനി (രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ), കൊറവട്ടം സാംസ്‌കാരിക നിലയം (ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെ) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad