Header Ads

  • Breaking News

    പെരിന്തല്‍മണ്ണയിലെ ഫലം: എല്‍ ഡി എഫ് കോടതിയിലേക്ക്



    മലപ്പുറം :

     പെരിന്തല്‍മണ്ണയിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എല്‍ ഡി എഫ് കോടതിയെ സമീപിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നീക്കം. 375 തപാല്‍ വോട്ടുകള്‍ എണ്ണിയില്ലെന്ന് എല്‍ ഡി എഫ് പറയുന്നു. കവറിന് പുറത്ത് സീല്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണാതിരുന്നത്. എന്നാല്‍ സീല്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി എ മുസ്തഫ ആരോപിച്ചു. 375 വോട്ടുകളില്‍ ഭൂരിഭാഗവും തനിക്ക് ലഭിക്കേണ്ട വോട്ടുകളായിരുന്നു. യു ഡി എഫ് അനുകൂല ഉദ്യോഗസ്ഥര്‍ കവര്‍ സീല്‍ ചെയ്യാതെ വിട്ടതാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ (35) ഭൂരിഭക്ഷത്തിലാണ് പെരിന്തല്‍മണ്ണയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം വിജയിച്ചത്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad