തിരിച്ചടിച്ചു മുന്നേറാൻ പിഎസ്ജി പ്രതിരോധകോട്ട തീർക്കാൻ സിറ്റി
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും ഇന്ന് വീണ്ടും നേർക്കുനേർ. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12:30ന് സിറ്റി മൈതാനമായ എത്തിഹാഡിൽ വെച്ചാണ് മത്സരം.
പാർക്ക് ഡി പ്രിൻസസ്സിൽ നടന്ന ആദ്യ പാദത്തിൽ നേടിയ രണ്ടു എവേ ഗോൾ വിജയം മാഞ്ചസ്റ്റർ സിറ്റിക് നേരിയ മുൻതൂക്കം നൽകുന്നുണ്ടേണ്ടെങ്കിലും നെയ്മറും എംബപ്പെയും ഡി മരിയയും അടങ്ങുന്ന എന്തിനും പോകുന്ന മുന്നെറ്റനിരയുള്ള പിഎസ്ജിയുടെ കരുത്ത് തടയാൻ അത് മതിയാകില്ല
എന്നാൽ ആദ്യ പാദത്തിൽ കാഴ്ചവെച്ച മികച്ച പ്രതിരോധം സിറ്റി വീണ്ടും പുറത്തെടുത്താൽ പിഎസ്ജി നല്ലപോലെ വിയർക്കും. തിരിച്ചടിക്കാൻ പിഎസ്ജിയും പ്രതിരോധിക്കാൻ സിറ്റിയും ഇറങ്ങുമ്പോൾ തീപാറും പോരട്ടം തന്നെ പ്രതീക്ഷിക്കാം.
UEFA CHAMPIONS LEAGUE
Semi-final (Leg 2 of 2)
PSG(1) vs Man. City(2)
Sony Ten 2
12:30 AM (IST)
Etihad Stadium

ليست هناك تعليقات
إرسال تعليق