വോട്ടെണ്ണലിന് പിന്നാലെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ
വോട്ടെണ്ണലിന് പിന്നാലെ കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതല്‍ 9-ാം തീയതി വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വാരാന്ത്യ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന. ഇതിനെ കുറിച്ച് മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. യാത്രയും ആൾക്കുട്ടവും പരമാവധി ഒഴിവാക്കേണ്ടി വരും. സര്‍ക്കാർ ഇക്കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കും.
ليست هناك تعليقات
إرسال تعليق