Header Ads

  • Breaking News

    ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീം ഖത്തറിലേക്ക്


    ഇന്ത്യയിൽ  കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീം  ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ മെയ് 19ന് ഇന്ത്യൻ ടീം ഖത്തറിലേക്ക്  പറക്കും.ജൂണിലാണ് ഇന്ത്യയുടെ ബാക്കി യോഗ്യത മത്സരങ്ങൾ നടക്കുന്നത് എങ്കിലും രണ്ട് ആഴ്ചയോളം ഇന്ത്യൻ പരിശീലന  ക്യാമ്പും  ഉണ്ട്.

    കൊറോണ  വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഇന്ത്യയിൽ വെച്ച് നടത്തില്ല എന്ന് എഐഎഫ്എഫ് നേരത്തെ പറഞ്ഞിരുന്നതിനാൽ ഖത്തറിലേക്ക് പോകും മുമ്പ് മുഴുവൻ താരങ്ങളും ഒഫീഷ്യൽസും RT-PCR ടെസ്റ്റും  നടത്തും. ഖത്തറിൽ ഇന്ത്യൻ ടീമിന് ഹാർഡ് ക്വാരന്റൈൻ ഉണ്ടാവില്ല.

    ജൂൺ 3ന് ഖത്തറിനെതിരെയും  ജൂൺ 7ന് ബംഗ്ലാദേശിനെയും  ജൂൺ 15ന് അഫ്ഗാനിസ്താനെയും  ആണ് ഇന്ത്യക്ക് നേരിടാൻ ഉള്ളത്. ഗ്രൂപ്പിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു‌.അതിനാൽ ബാക്കിയുള്ള മത്സരങ്ങളിൽ നല്ല പ്രകടനങ്ങൾ നടത്തി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad