നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം, ഹസ്സന്‍മുക്ക്, കേളപ്പന്‍മുക്ക്, നമ്പോലന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 18 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 18 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പുറവൂർ, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗർ, ചോലപ്പാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ബൈപാസ് റോഡ്, കൊക്കാട്, ചുമടുതാങ്ങി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഒറന്നിടത്ചാൽ, കുളപ്പുറം ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളോത്ത്, ഖാദി പരിസരം, നാരങ്ങാതോട്, പാസ്‌പോര്‍ട്ട് ഓഫീസ്, ചേരിക്കല്‍ മുക്ക്, ജസ്‌ന ഹോസ്പിറ്റല്‍, വേര്‍ഹൗസ്, റെയില്‍വേ ഗേറ്റ്, പരവന്‍തട്ട, പള്ളിത്തറ, മുത്തത്തി പടിഞ്ഞാറെക്കര ഭാഗങ്ങളില്‍ മെയ് 18 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
The post നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق