Header Ads

  • Breaking News

    ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി ; എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി



    നിയമനിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എല്‍ ഡി എഫിനെ അഭിനന്ദിച്ച്‌ നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്.

    ട്വിറ്ററിലൂടെയാണ് പിണറായി വിജയനെ പ്രശംസിച്ച്‌ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി.'-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.'

    99 സീറ്റുകളില്‍ വിജയിച്ചാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത്. യുഡിഎഫിന് ആകെ 41 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബി ജെ പിയ്ക്കാകട്ടെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റും നഷ്ടമായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad