മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ഇന്ന് (മെയ് 7 വെള്ളിയാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വലിയപാറ ഗവ.എല്‍ പി സ്‌കൂള്‍ കൂത്തുപറമ്പ്, തെരൂര്‍ യു പി സ്‌കൂള്‍ കീഴല്ലൂര്‍, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, പെരിങ്ങോം ഉമ്മറപ്പൊയില്‍ എഫ്എല്‍ടിസി, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ليست هناك تعليقات
إرسال تعليق