കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു.
കണ്ണൂർ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ച, നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടസ്ഥലത്തേക്ക് ആളുകൾ പോകാതിരിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. വാതകച്ചോർച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ.
ليست هناك تعليقات
إرسال تعليق