സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടി
കൊവിഡ് പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. കൊവിഡ് വ്യാപനം കുറച്ചുകൊണ്ടുവരാനാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق