Header Ads

  • Breaking News

    പാലത്തായി ക്കേസ്:പീഡനം നടന്നതായി അന്വേഷണസംഘം


    കണ്ണൂര്‍:

    ബിജെപി നേതാവ് കുനിയില്‍ പത്മനാഭന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പുതിയ സ്ഥിരീകരണം. ഒമ്പതുകാരിയെ ക്ലാസിലെ ശുചിമുറിയില്‍ വച്ച് അധ്യാപകന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞത്.

    പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായെന്നു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പും മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. ഇതോടെ, പ്രമാദമായ കേസില്‍ ഉടന്‍ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം അധിക കുറ്റപത്രം സമര്‍പ്പിച്ചേക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad