കെ ആർ ഗൗരിയമ്മ അന്തരിച്ചു
മുന്‍ മന്ത്രിയും JSS നേതാവുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. ഏറെ നാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 101 വയസ്സായിരുന്നു. പനിയും ശ്വാസ തടസ്സവും കാരണമായിരുന്നു ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളായിരുന്നു. ഒരു ഘട്ടത്തിൽ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും അണുബാധ വർധിച്ചതാണ് മരണ കാരണം.
ليست هناك تعليقات
إرسال تعليق