സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
(മെയ് 23) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെ പട്ടാന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നായാട്ടുപാറ, പേരാവൂര്‍ താലൂക്കാശുപത്രി, ഐഎംഎ ഹാള്‍, തളിപ്പറമ്പ എന്നിവിടങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വേമ്പാടി വായനശാല മട്ടന്നൂര്‍, പറമ്പുകാവ് അംഗന്‍വാടി, ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പഴശ്ശി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍, ഉരുവച്ചാല്‍, പന്നിയോട് അര്‍ജുന സ്‌പോര്‍ട്‌സ് ക്ലബ് എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
The post സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق