Header Ads

  • Breaking News

    ആരാധകർക്ക് നിരാശ സമ്മാനിച്ച് സിദാൻ വീണ്ടും റിയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങുന്നു



     റിയൽ മാഡ്രിഡ്‌ കണ്ട എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായി വാഴ്‌ത്തപ്പെടുന്ന  ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ വീണ്ടും ക്ലബ്‌ വിടുന്നു . ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ്  നേട്ടത്തോടെ 2018ൽ റിയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം പിന്നീട് തിരിച്ചു വന്നത് 2019 ലാണ്. 2019/20 സീസൺ ലാലിഗ റയൽ വിജയിച്ചത് സിദാന്റെ തിരിച്ചുവരവിന്റെ പിൻബലത്തിലാണ് 

    ഈ സീസണിലും റയൽ മാഡ്രിഡ്‌ മികച്ച പ്രകടനമാണ് നടത്തിയത്. ബദ്ധവൈരികളായ ബാഴ്സലോണയെ നേരിട്ട രണ്ട് മത്സരങ്ങളിലും തോൽപ്പിച്ച റയൽ മാഡ്രിഡ്‌  ചാമ്പ്യൻസ് ലീഗ് സെമിയിലാണ് തോറ്റു പുറത്തായത്. അവസാന കളി വരെ കിരീട പോരാട്ടം നീണ്ട ലാലിഗയിൽ അത്ലറ്റിക്കോയോട് കിരീടം അടിയറവ് വെക്കുകയും ചെയ്തു. 

    63 ഇഞ്ചുറികൾ നേരിടേണ്ടി വന്ന റയൽ  പല ഫുട്ബോൾ പണ്ഡിറ്റുകളുടെ അഭിപ്രായത്തെയും അപ്രസക്തമാക്കുന്ന പ്രകടനം നടത്തിയതും സിദാന് കീഴിലാണ് . സിദാൻറെ പടിയിറക്കം റയൽമാഡ്രിഡ്‌ ഇന്ന്  ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad