BIG NEWS: രാജ്യത്തിന് പ്രതീക്ഷയേകുന്ന വൻ കണ്ടുപിടുത്തവുമായി മലയാളികൾ!
കൊവിഡ് പ്രതിസന്ധിക്കാലത്ത് ഇന്ത്യയ്ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി മലയാളികളുടെ പുതിയ കണ്ടുപിടുത്തം. കൊവിഡ് വൈറസുകളുടെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന 'ചിത്ര മൾട്ടിപ്ലെക്സ് RTPCR കിറ്റ്' ആണ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജീസിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗവേഷകരാണ് ഈ നേട്ടത്തിന് പിന്നിൽ.
ليست هناك تعليقات
إرسال تعليق