Header Ads

  • Breaking News

    കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 64 ആം സ്ഥാപകദിനമാചരിച്ചു.

    മട്ടന്നൂർ : കേരള വിദ്യാർത്ഥി യൂണിയന്റെ 64 ആം സ്ഥാപകദിനം കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിയോജക മണ്ഡലത്തിലെ പ്രാദേശിക, മണ്ഡലം തലത്തിൽ കോവിഡ് പ്രതോരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് ആചരിച്ചു.

    രാവിലെ എടയന്നൂരിൽ ശുഹൈബിന്റെ രക്തസാക്ഷിസ്തൂപത്തിന് മുന്നിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പതാക ഉയർത്തി. തുടർന്ന് മട്ടന്നൂരിൽ പൊതിച്ചോറ് വിതരണവും, വിവിധ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സൽമാനുൽ ഫാരിസ്, ബിലാൽ ഇരിക്കൂർ, കെ. അദ്വൈത്, റയീസ് ഉളിയിൽ, റിസാൻ എടയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

    The post കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 64 ആം സ്ഥാപകദിനമാചരിച്ചു. appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad