Header Ads

  • Breaking News

    കേരളത്തിൽ ഇത്തവണ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വീട്ടു പരീക്ഷ: ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിൻറെത്


    തിരുവനന്തപുരം: 

    ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് `വീട്ടുപരീക്ഷ` യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.

    ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തില്‍ മെയ്‌ 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നല്‍കണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ പരീക്ഷയുടെ രീതിക്കു (ചോദ്യത്തിന് ഉത്തരം എഴുതുക) പകരം കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad