Header Ads

  • Breaking News

    ചികിത്സക്കായുള്ള യാത്രക്കിടെകുഴഞ്ഞു വീണ് മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരികരിച്ചു



    ഇരിട്ടി: 

    ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ കുഴഞ്ഞു വീണ് മരണപ്പെട്ട യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

    ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ. റിയാസ് – ഫൗസിയ ദമ്പതികളുടെ മകൾ റഷ ഫാത്തിമ (25) യാണ് മരിച്ചത് .
    ചെന്നിക്കുത്ത് രോഗബാധിതമായ യുവതി ഒരാഴ്ച മുൻപ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
    തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഇരിട്ടി ജുമാസ്ജിദിന്റെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഖബർസ്ഥാനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി.
    ഭർത്താവ്: റജീഫ് (വാരം). സഹോദരങ്ങൾ: റഫ് നാസ് (ബിസിനസ്സ് ,വീരാജ് പേട്ട ), റജിൻ ( മയ്യിൽ ഐ ടി എം വിദ്യാർത്ഥി ), റനീം (കടത്തുംകടവ് സെൻ്റ് ജോൺ ബാപിസ്റ്റ് ഇഗ്ളീഷ് മീഡിയം സ്ക്കൂൾ).

    ليست هناك تعليقات

    Post Top Ad

    Post Bottom Ad