കേരളം ലോക്ക്ഡൗണിലേക്കോ? മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനമെത്തി!
കേരളത്തിലേക്ക് ഒരു കോടി ഡോസ് കൊവിഡ് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 70 ലക്ഷം ഡോസ് കൊവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനുമാണ് വാങ്ങുക. കേരളത്തിൽ സംസ്ഥാനവ്യാപക ലോക്ക്ഡൗൺ തൽക്കാലം വേണ്ടെന്നും ഇത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രാദേശിക നിയന്ത്രണങ്ങൾ കർശനമായി തുടരാനും തീരുമാനമായി. ഈ മന്ത്രിസഭയുടെ കീഴിലുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്നു ചേർന്നത്.
ليست هناك تعليقات
إرسال تعليق