Header Ads

  • Breaking News

    പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാല്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍



    നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951ലെ 131, 132 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവും സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുകയെന്ന ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്ന പ്രവൃത്തിയായി അവ കണക്കാക്കപ്പെടുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad