ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. മാനന്തവാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. കൊവിഡ് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. കഴിഞ്ഞ ദിവസമാണ് അശ്വതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗം മൂർച്ഛിക്കുകയായിരുന്നു. അതേസമയം, വയനാട് ജില്ലയിൽ ഇന്നലെ 659 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ليست هناك تعليقات
إرسال تعليق