നിയമസഭാ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നിരോധിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായാണ് നൂറുകണക്കിനാളുകള്‍ ഒത്തുചേരുന്ന കൊട്ടിക്കലാശം പരിപാടികള്‍ നിരോധിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിട്ടത്. ഇതുപ്രകാരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ليست هناك تعليقات
إرسال تعليق