Header Ads

  • Breaking News

    മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

    കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പതിനഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മയിലിനാണ് അന്വേഷണച്ചുമതല.

    അതേസമയം, മൻസൂർ വധക്കേസിൽ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. മൻസൂർ വധക്കേസിൽ നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റു കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരേ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എത്രയുംവേഗം പിടികൂടാനാണ് ശ്രമം. പോലീസ് നിക്ഷ്പക്ഷതയോടെയാണ് പ്രവർത്തിക്കുന്നതെന്നും പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചതായും ആർ. ഇളങ്കോ വിശദീകരിച്ചു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad