പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
കാസർഗോഡ് ആരിക്കാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കർണാടക സ്വദേശികളായ മൂന്നുപേർ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കുമ്പളയിൽ ഒരു കല്ല്യാണത്തിന് പങ്കെടുക്കാനാണ് കർണാടക സ്വദേശികളായ മൂവരും എത്തിയത്.
ليست هناك تعليقات
إرسال تعليق