കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മെഗാ വാക്സിനേഷന്‍ ഡ്രൈവ് ഇന്ന് തുടങ്ങും
ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന മെഗാ വാക്സിനേഷന്‍ ഡ്രൈവ് ഇന്ന് (ഏപ്രില്‍ 10) മുതല്‍ ഏപ്രില്‍ 20 വരെ നടക്കും. 45 വയസ്സിനു മുകളില്‍ ഉള്ള ഒന്നര ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഈ കാലയളവില്‍ കൊവിഡ് വാക്സിനേഷന്‍ ലഭ്യമാക്കും.
കൂടാതെ ഓരോ അയല്‍ക്കൂട്ടത്തിന്റെയും പരിധിയില്‍ വരുന്ന 45 വയസ്സിനു മുകളില്‍ ഉള്ള എല്ലാവരെയും കുടുംബശ്രീ അംഗങ്ങള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് എന്നിവര്‍ അറിയിച്ചു.

ليست هناك تعليقات
إرسال تعليق