കേരളത്തിൽ 3 വയോധികർ കുഴഞ്ഞുവീണു!
തലസ്ഥാനത്ത് വാക്സിനെടുക്കാൻ വന്ന വയോധികർ കഴഞ്ഞു വീണു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് വാക്സിനേഷൻ കേന്ദ്രത്തിൽ മൂന്ന് പേരാണ് കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ പത്തു മിനിറ്റോളം വൈകിയെന്നും പരാതി ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും കുടിവെള്ളമോ ആംബുലൻസ് സൗകര്യമോ നേരത്തെ ഒരുക്കിയിരുന്നില്ലെന്നും പരാതിയുണ്ട്. പ്രായമായവരുടെ വൻ ക്യൂവാണ് ഇപ്പോഴും ഇവിടെയുള്ളത്.
ليست هناك تعليقات
إرسال تعليق