ഇന്ത്യക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ
കൊവിഡ് പ്രതിരോധത്തിന് ഇന്ത്യക്ക് 135 കോടിയുടെ സഹായം വാഗ്ദാനം ചെയ്തു ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ദുരിതാവസ്ഥ കണ്ട് മനസ്സ് തകർന്നെന്നും സുന്ദർ പിച്ചൈ കുറിച്ചു. ആരോഗ്യ ഉപകരണങ്ങൾ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ എന്നിവരെ സഹായിക്കുന്നതിനും കൊവിഡ് ബോധവൽക്കരണം നടത്തുന്നതിനും ഉൾപ്പെടെയാണ് ഈ തുക യൂണിസെഫിന് കീഴിലുള്ള ഗിവ് ഇന്ത്യയ്ക്ക് കൈമാറുക.
ليست هناك تعليقات
إرسال تعليق