Header Ads

  • Breaking News

    മോഷ്ടിച്ച സ്കൂട്ടറിൽ പോകുന്നതിനിടെ നിരവധി വാഹന മോഷണ കേസിലെ പ്രതി പിടിയില്‍



    പയ്യന്നൂർ:
    മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച നിരവധി വാഹന മോഷണ കേസിലെ പ്രതി പിടിയില്‍. ചട്ടഞ്ചാല്‍ തെക്കീല്‍ സ്വദേശി മാങ്ങാടന്‍ ഹൗസില്‍ എം.മുഹമ്മദ് നവാസി (33) നെയാണ് പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന്റെ ജാഗ്രതയില്‍ പിടികൂടിയത്.
    സ്‌കൂട്ടര്‍ മോഷണം പോയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശേഷം വെള്ളൂരിലെ ദീപക് എന്ന സിവില്‍ പോലിസ് ഓഫിസര്‍ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ പരാതിയില്‍ പറഞ്ഞ പുതിയ കോട്ട മാരിയമ്മന്‍ കോവിലിന് സമീപത്ത് നിന്നും മോഷണം പോയ കുശാല്‍ നഗറിലെ സനോജിന്റെ കെ.എല്‍ 60 ക്യു 2471 നമ്പര്‍ സ്‌കൂട്ടര്‍ ഒരാള്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി.ബിജിത്തിന്റെ സഹായത്തോടെ എടാട്ട് വെച്ച് പ്രതിയെ തടഞ്ഞു വക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ എസ്.ഐ വിജേഷും സംഘവും പ്രതിയെയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
    കുറച്ചു ദിവസങ്ങളായി തൃക്കരിപ്പൂര്‍ ഒളവറ, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം പോയിരുന്നു. ചെറുവത്തൂരിലെ ബേങ്കിന് മുന്നില്‍ നിര്‍ത്തിയിട്ട മയിച്ച സ്വദേശിയായ പി.ജയപ്രകാശിന്റെ സ്‌കൂട്ടറും ഒളവറയിലെ ബേങ്ക് ഉദ്യോഗസ്ഥനായ അനീഷിന്റെ സ്‌കൂട്ടറും മോഷണം നടത്തിയിരുന്നു. ഇവ കാസര്‍കോട് മാര്‍ക്കറ്റിലെ ചിക്കന്‍ സെന്ററിന് മുന്നിലും ഒളവറയില്‍ നിന്ന് മോഷണം പോയ സ്‌കൂട്ടര്‍ കാലിക്കടവ് തൃക്കരിപ്പൂര്‍ റോഡിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട്, ചന്തേര ഉള്‍പ്പെടെ മറ്റ് പല സ്റ്റേഷനുകളിലും മോഷണ കേസ് നിലവിലുണ്ട്. എന്നാല്‍ പ്രതിയെ നാടകീയമായി കുടുക്കിയത് പോലിസുകാരന്റെ ജാഗ്രതയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad