മത്സരിക്കുന്നെങ്കില്‍ അത് പുതുപ്പള്ളിയില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പുതുപ്പള്ളിയിലാണ്. ഇനി മത്സരിക്കുന്നെങ്കിലും അത് പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അമ്പത് വര്‍ഷത്തിലേറെയായി പുതുപ്പള്ളിയില്‍ ആണ് ജനവിധി തേടിയത് . മറ്റ് മണ്ഡലത്തെ കുറിച്ച് ആലോചിച്ചിട്ടില്ല.
വമ്പന്‍മാരും കൊമ്പന്‍മാരും മത്സരത്തിന് ഉണ്ടാകുമെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഇതുവരെ ഒരേ ഒരു മണ്ഡലത്തിലേ മത്സരിച്ചിട്ടുള്ളു. അതിനിയും അങ്ങനെ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ليست هناك تعليقات
إرسال تعليق