ലോറിയുടെ ചക്രം ഊരിത്തെറിച്ചു; ചക്രമില്ലാത്തത് ഡ്രൈവർ അറിഞ്ഞില്ല
കരക്കാാട് പെരിങ്ങോം റോഡിലൂടെ അമിത വേഗത്തിൽ സഞ്ചരിച്ച ലോറിയുടെ ടയർ ഊരിത്തെറിച്ചു. കരക്കാട് റെഡ്സ്റ്റാർ ക്ലബ്ബിനു സമീപമാണ് സംഭവം.
ടയർ തെറിച്ചത് ഡ്രൈവർ അറിഞ്ഞിരുന്നില്ല. നാട്ടുകാർ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം ഡ്രൈവർ അറിഞ്ഞത്. കരക്കാട് റെഡ്സ്റ്റാർ ക്ലബ്ബിന് മുൻവശം വെച്ച് കരിങ്കൽ ജില്ലിയുമായി പോകുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ആളുകൾ കൂക്കിവിളിച്ചാണ് വണ്ടി നിർത്തയത്. അപകടത്തിൽ കടയുടെ ബോർഡും കുടുംബശ്രീയുടെ ബോർഡും നഷ്ടപ്പെട്ടു.
ليست هناك تعليقات
إرسال تعليق