നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്ന് കെ.എം ഷാജി
കണ്ണൂര്‍:
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്ന് കെ.എം ഷാജി. താന്‍ കാസര്‍കോട് മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്നും ഷാജി വ്യക്തമാക്കി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ ആദ്യ പരിഗണന അഴീക്കോടിന് ആയിരിക്കുമെന്നും കെ എം ഷാജി പറഞ്ഞു.
നേരത്തെ അഴീക്കോടിന് പകരം കാസര്‍കോട് മണ്ഡലം നല്‍കണമെന്ന് ഷാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ.ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കേസെടുത്തിരുന്നു.കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച എം.വി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിര്‍ത്തിയത്.

ليست هناك تعليقات
إرسال تعليق