കാസർഗോഡ് പരപ്പ എടത്തോട് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്തോട് സ്വദേശികളായ രഞ്ജിത്ത്, രമേശ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരേയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം.
ليست هناك تعليقات
إرسال تعليق