Header Ads

  • Breaking News

    തളിപ്പറമ്പ മെയിന്‍ റോഡിലെവി ടെക്‌സ് വസ്ത്രവ്യാപാരസ്ഥാപനത്തില്‍തീപിടുത്തം



    തളിപ്പറമ്പ്: 
    തളിപ്പറമ്പ് മെയിന്‍ റോഡില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കുറ്റിക്കോല്‍ സ്വദേശി ഷബീറിന്റെ ഉടമസ്ഥതയിലുള്ള വി ടെക്‌സ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുമാണ് തീപടര്‍ന്നത്. മാലിന്യകൂമ്പാരത്തിന് ആരോ തീയിട്ടതാണ് സമീപത്തെ കടകളിലേക്ക് തീ പടരാന്‍ കാരണമായത്. ഏകദേശം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ശേഷിക്കുന്ന തുണികളും ചാരം വീണ് ഉപയോഗ ശൂന്യമായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഷബീര്‍ വീ ടെക്‌സ് വസ്ത്ര വ്യാപാരശാല ആരംഭിക്കുന്നത്. രണ്ട് നില കെട്ടിടത്തിന്റെ ചുമരുകള്‍ മുഴുവന്‍ പുകയടിച്ച് കറുത്തിരിക്കുകയാണ്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വന്ന് ലൈന്‍ വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. തീപിടിത്തത്തില്‍ ആളപായമില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad