സംസ്ഥാനത്ത് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം. സംഭവത്തിൽ 3 പേർക്ക് പരിക്ക്. യുഡിഎഫ് കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയിലായിരുന്നു സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്നാസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം.
ليست هناك تعليقات
إرسال تعليق