Header Ads

  • Breaking News

    ക്രൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കോളജ് ഓഫ് കോമേർസിൽ വെച്ചു നടക്കുന്ന ദശദിന സൗജന്യ ഓട്ടിസ ക്യാമ്പ് അഞ്ചാം ദിവസത്തിലേക്ക്

    കണ്ണൂർ ക്രൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കോളജ് ഓഫ് കോമേർസിൽ വെച്ചു നടക്കുന്ന ദശദിന സൗജന്യ ഓട്ടിസ ക്യാമ്പ് ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.
    അഞ്ചാം ദിവസമായ ഇന്ന് ഞായറാഴ്ച പല പ്രമുഖരും ക്യാമ്പ് സന്ദർശിച്ചു

    കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സുരേഷ് ബാബു എളയാവൂർ , എയറോ സിസ് കോളജ് ഓഫ് ഏവിയേഷൻ ചെയർമാൻ ഡോ.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

    സിനിമാ ടി.വി. താരം ശ്രീ. നവീൻ പനങ്കാവ് ക്യാമ്പ് സന്ദർശിച്ച് പാട്ടും, മിമിക്രിയും അവതരിപ്പിച്ച് ക്യാമ്പംഗങ്ങൾക്ക് ഉണർവ്വേകി

    മാർച്ച് 3ന് കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൽ ആരംഭിച്ച ക്യാമ്പ് 12ന് അവസാനിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad