നാരങ്ങാത്തട്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
കേളകം:
നാരങ്ങാത്തട്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. പുലിയുടെ മുന്നില്‍ അകപ്പെട്ട ടാപ്പിങ് തൊഴിലാളി ആക്രമണത്തില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ച അഞ്ച് മണിക്കാണ് ടാപ്പിങ് തൊഴിലാളിയായ ബേബി, പുലിയുടെ മുന്നില്‍പെട്ടത്. പുലിയുടെ മുരള്‍ച്ച കേട്ട് ഭയന്നോടി രക്ഷപ്പെട്ടതായി ബേബി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്ബും പ്രദേശത്ത് പുലിയെ കണ്ടിരുന്നു.
ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ليست هناك تعليقات
إرسال تعليق