Header Ads

  • Breaking News

    മുഖ്യമന്ത്രി തിങ്കളാഴ്ച പത്രിക നല്‍കും

    മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 15, 16, 17 തിയ്യതികളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് ആദ്യദിവസം പത്രിക നല്‍കുക.

    കൂത്തുപറമ്പ് സ്ഥാനാര്‍ഥി കെ പി മോഹനന്‍ 17ന് രാവിലെ 11ന് പത്രിക നല്‍കും. ബാക്കി എട്ടുപേരും 16ന്. മാഹിയില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ ഹരിദാസ് 17ന് പത്രിക നല്‍കും. തിരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും പത്രിക സമര്‍പ്പണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad